Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nss

Thiruvananthapuram

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും

നെ​ടു​മ​ങ്ങാ​ട്: കൊ​ങ്ങ​ണം 2399 ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും മേ​ഖ​ലാ ക​ൺ​വീ​ന​ർ അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഐ.​വി. ഷി​ബു കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത കോ​ഡി​നേ​റ്റ​ർ സു​നി​ത, വ​നി​താ ക​മ്മ​റ്റി​യം​ഗം ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, കെ. ​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ - സെ​ക്ര​ട്ട​റി, ര​ഘു​നാ​ഥ​ൻ നാ​യ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യന്ത്രണം വേ​ണം; എ​ൻ​എ​സ്എ​സ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പു​തി​യ​വ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​സ്. പെ​രു​ന്ന​യി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ച നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ൻ​എ​സ്എ​സ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ളും ബാ​റു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് വ​രു​മാ​നം കൂ​ടു​മെ​ങ്കി​ലും അ​ത് മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യേ​യും ഭാ​വി​ത​ല​മാ​യേ​യും ന​ശി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബ​ജ​റ്റ് സ​മ്മേ​ള​നം പാ​സാ​ക്കി​യ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

175 കോ​ടി രൂ​പ​യു​ടെ വ​ര​വും അ​ത്ര​യും രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 2026-27 ലെ ​ബ​ജ​റ്റാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി കെ.​ബി. ജ​ഗ​ദീ​ഷ് അ​വ​താ​ര​ക​നാ​യി​രു​ന്നു.

Kerala

വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ച​ർ​ച്ച​ക്ക് ത​യാ​ർ: സു​കു​മാ​ര​ന്‍ നാ​യ​ർ

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​മ്പോ​ൾ രാ​ഷ്ട്രീ​യ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്രാ​യ​ത്തെ ബ​ഹു​മാ​നി​ക്ക​ണം. എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യി എ​ല്ലാ​വ​രോ​ടും ഒ​രേ സ​മീ​പ​ന​മാ​ണ്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹം ക​യ​റി​യ​തി​നെ എ​ന്തി​നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്‍​എ​സ്എ​സും എ​സ്എ​ന്‍​ഡി​പി​യും യോ​ജി​ച്ചു​പോ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ല. സ​ഹ​ക​ര​ണ ആ​വ​ശ്യം അ​ദ്ദേ​ഹം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.

ഞ​ങ്ങ​ള്‍ അ​ലോ​ഹ്യ​ത്തി​ല്‍ അ​ല്ല, ലോ​ഹ്യ​ത്തി​ല്‍ ത​ന്നെ​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സ് സ​മ​ദൂ​രം തു​ട​രു​മെ​ന്നും വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രാ​യ നി​ല​പാ​ടി​ൽ സം​ഘ​ട​ന ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

സുകുമാരൻ നായർക്കെതിരേ പടയൊരുക്കവുമായി നായർ ഐക്യവേദി, ആലപ്പുഴയിൽ സംഗമം

ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്‍റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.

60 ശതമാനം ദരിദ്രാവസ്ഥയിൽ

മന്നത്തിന്‍റെ പുഷ്‌കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്‍റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്‌ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്‍റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.

ആഗോള അയ്യപ്പസംഗമം

50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.

Kerala

എന്‍എസ്എസ് ശരിദൂരം സിപിഎമ്മിനൊപ്പമല്ല, ആ വെള്ളം വാങ്ങി വച്ചാൽ മതി: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ ഗവൺമെന്‍റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്‍റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്‍റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.

Kerala

എ​ൻ​എ​സ്എ​സ് പി​ന്തു​ണ സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​കാ​രം, യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന​ത് ലീ​ഗ്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന കാ​ല​ത്തെ നി​ല​പാ​ട് പ​ഴ​യ കാ​ര്യ​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന​ത് മു​സ്‌​ലിം ലീ​ഗാ​ണ്. യു​ഡി​എ​ഫി​ലെ ഒ​രു ക​ക്ഷി​യെ​യും ഇ​ട​തു​മു​ന്ന​ണി​ക്കു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

അ​നു​ന​യ​നീ​ക്കം: എ​ന്‍​എ​സ്എ​സു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ൻ കെ​പി​സി​സി നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പി​ന്തു​ണ ന​ല്‍​കു​ക​യും കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ അ​നു​ന​യ നീ​ക്ക​വു​മാ​യി കെ​പി​സി​സി.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ന്‍​എ​സ്എ​സ് നി​ല​പാ​ട് യു​ഡി​എ​ഫി​ന് എ​തി​രാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

എ​ന്‍​എ​സ്എ​സു​മാ​യി കോ​ണ്‍​ഗ്ര​സി​ന് എ​ല്ലാ കാ​ല​ത്തും ന​ല്ല​ബ​ന്ധ​മാ​ണെ​ന്നും എ​ന്‍​എ​സ്എ​സി​ന് എ​ല്ലാ കാ​ല​ത്തും സ​മ​ദൂ​ര നി​ല​പാ​ടാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല നി​ല​പാ​ട് ആ​ചാ​ര മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സും നേ​താ​ക്ക​ളും വി​ശ്വാ​സി​ക​ള്‍ ആ​ണെ​ന്നും പ്ര​ധാ​ന നേ​താ​ക്ക​ള്‍ എ​ല്ലാം ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി ശ​ബ​രി​മ​ല ക​യ​റു​ന്ന​വ​രാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ന്‍​എ​സ്എ​സു​മാ​യി കോ​ണ്‍​ഗ്ര​സി​ന് യാ​തൊ​രു ത​ര്‍​ക്ക​വു​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ്രതികരിച്ചു. കോ​ണ്‍​ഗ്ര​സി​നും എ​ന്‍​എ​സ്എ​സി​നും ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ ഒ​രേ ല​ക്ഷ്യ​മാ​ണ്. അ​ത് വി​ശ്വാ​സ സം​ര​ക്ഷ​ണ​മാ​ണ്. അ​താ​ണു കോ​ണ്‍​ഗ്ര​സും എ​ന്‍​എ​സ്എ​സും പു​ല​ര്‍​ത്തു​ന്ന​ത്.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് പ​രി​ശ്ര​മി​ച്ച​വ​രാ​ണ് എ​ന്‍​എ​സ്എ​സ്. വി​ശ്വാ​സ പ്ര​ശ്‌​ന​ത്തി​ല്‍ ഉ​റ​ച്ച​തും സ്ഥി​ര​ത​യു​മു​ള്ള നി​ല​പാ​ടാ​ണ് എ​ന്‍​എ​സ്എ​സ് സ്വീ​ക​രി​ച്ച​ത്. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തെ എ​തി​ര്‍​ത്ത​ത് സ​ര്‍​ക്കാ​രാ​ണ്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ച്ച​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രാ​ണ്.

കൂ​ടാ​തെ 51 യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​തും പി​ണ​റാ​യി സ​ര്‍​ക്കാ​രാ​ണെ​ന്ന കാ​ര്യം ആ​രും മ​റ​ന്നി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സും എ​ന്‍​എ​സ്എ​സു​മാ​യി ത​ര്‍​ക്ക​വും പ്ര​ശ്‌​ന​വു​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ കെ​പി​സി​സി തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്‍​എ​സ്എ​സി​നെ കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ക്കി​ല്ലെ​ന്നും ത​ര്‍​ക്ക​ത്തി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

എ​ന്‍​എ​സ്എ​സു​മാ​യി ഭി​ന്ന​ത​യി​ല്ല; എ​ല്ലാ​വ​രോ​ടും ഒ​രേ നി​ല​പാ​ട്: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്എ​സു​മാ​യി ഭി​ന്ന​ത​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​ക​ളോ​ടും ഭി​ന്ന​ത​യും പി​ണ​ക്ക​വു​മി​ല്ല. എ​ല്ലാ​വ​രോ​ടും ഒ​രേ നി​ല​പാ​ടാ​ണെന്നും അദ്ദേഹം വ്യക്തമാക്കി.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് പോ​യ​ത് അ​വ​രു​ടെ തീ​രു​മാ​നം. അ​യ്യ​പ്പ​സം​ഗ​മം സ​ര്‍​ക്കാ​രി​ന്‍റെ ത​ട്ടി​പ്പാ​യി​രു​ന്നു. സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന യു​ഡി​എ​ഫ് തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്തു നി​ല​പാ​ടു​മാ​റ്റ​മാ​ണ് വ​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ച്ചോ? യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് അ​നു​കു​ല​മാ​യി സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ച്ചോ എന്നും വി.​ഡി. സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ പ​ര​സ്യ ബോ​ര്‍​ഡു​ക​ളി​ല്‍ അ​യ്യ​പ്പ​ന്‍റെ ഫോ​ട്ടോ​യി​ല്ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ​യും ഫോ​ട്ടോ​ക​ളാ​ണ് പ​ര​സ്യ​ബോ​ര്‍​ഡു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ശ​ബ​രി​മ​ല​യി​ലെ എ​ന്‍​എ​സ്എ​സ് നി​ല​പാ​ടി​നോ​ട് എ​സ്എ​ൻ​ഡി​പി​ക്കും യോ​ജി​പ്പ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ന്‍​എ​സ്എ​സ് എ​ടു​ത്ത നി​ല​പാ​ടി​നോ​ട് യോ​ജി​പ്പാ​ണെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ​ബ​രി​മ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റം എ​ന്‍​എ​സ്എ​സി​ന് ബോ​ധ്യ​പ്പെ​ട്ടു. എ​ന്‍​എ​സ്എ​സ് ഇ​നി സ​ര്‍​ക്കാ​രി​നെ എ​തി​ര്‍​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്‍​എ​സ്എ​സ് നി​ല​പാ​ട് സ​മ​ദൂ​രം ആ​ണോ ശ​രി​ദൂ​രം ആ​ണോ എ​ന്ന​റി​യി​ല്ല. വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ളി​ല്‍ പി​ന്തു​ണ ന​ൽ​കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ ​പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് എ​ന്‍​എ​സ്എ​സ് സ്വീ​ക​രി​ച്ച​ത്. അ​ത് ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടേ​യും നി​ല​പാ​ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സി​ന് നി​ല​പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. ആ​ചാ​ര​കാ​ര്യ​ങ്ങ​ളി​ലാ​ണ് എ​ന്‍​എ​സ്എ​സ് സ​ര്‍​ക്കാ​രി​നെ എ​തി​ർ​ത്ത​ത്. സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു​വെ​ന്നാ​ണ് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. വി​ശ്വാ​സ പ്ര​ശ്ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്നും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം, അ​ത് ചെ​യ്തി​ല്ല​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​നം മാ​ത്ര​മ​ല്ല, പ​ല ആ​ചാ​ര​ങ്ങ​ളും നി​ല​നി​ര്‍​ത്തി പോ​ക​ണം, അ​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഉ​റ​ച്ച നി​ല​പാ​ടി​ല്ല ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ ഒ​ന്നും ചെ​യ്യു​ന്നി​ല്ല കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്തി​ല്ല. നി​യ​മം കൊ​ണ്ട് വ​രു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി, സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ക്കു​ന്നു: സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വി​ശ്വാ​സ പ്ര​ശ്ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്നും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം, അ​ത് ചെ​യ്തി​ല്ല​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​നം മാ​ത്ര​മ​ല്ല, പ​ല ആ​ചാ​ര​ങ്ങ​ളും നി​ല​നി​ര്‍​ത്തി പോ​ക​ണം, അ​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഉ​റ​ച്ച നി​ല​പാ​ടി​ല്ല ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ ഒ​ന്നും ചെ​യ്യു​ന്നി​ല്ല കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്തി​ല്ല. നി​യ​മം കൊ​ണ്ട് വ​രു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബ​ദ​ല്‍ അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ്ര​തി​നി​ധി​യെ അ​യ​ക്കാ​ത്ത​തി​നെ കു​റി​ച്ചും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ത്ര​പേ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്ന​തി​ല​ല്ല കാ​ര്യം.​ഒ​രു അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് പ​മ്പ​യി​ല്‍ വ​ച്ചും മ​റ്റൊ​ന്ന് പ​ന്ത​ള​ത്ത് വ​ച്ചു​മാ​ണ്. ആ ​വ്യ​ത്യാ​സം ര​ണ്ട് സം​ഗ​മ​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up